Saturday 6 September 2014

ണം ആഘോഷിച്ചു

 വൈവിധ്യമാര്‍ന്ന പരിപാടികളോടെ സ്കൂളില്‍ ഓണാഘോഷവും ഓണ സദ്യയും നടത്തി.കുട്ടികള്‍ക്കായി പൂക്കള മല്‍സരം,മ്യൂസിക് ബോള്‍, മഞ്ചാടി പെറുക്കല്‍, കുപ്പിയില്‍ വെള്ളം നിറക്കല്‍,മെഴുകുതിരി റൈസിങ്ങ്, കസേരക്കളി, പൊട്ടാറ്റോ ഗാതറിങ്ങ് എന്നീ മല്‍സരങ്ങളും രക്ഷിതാക്കള്‍ക്കായി കസേരക്കളി,കുപ്പിയില്‍ വെള്ളം നിറക്കല്‍, മെഴുകുതിരി റൈസിങ്ങ് എന്നീ കളികളും നടത്തി, എല്ലാ മല്‍സരങ്ങളിലേയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.മല്‍സരങ്ങള്‍ക്ക് ശേഷം രുചിയൂറും സദ്യയും പായസവും ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം പ്രധാനമന്ത്രിയുടെ അധ്യാപക ദിന പ്രസംഗം കേള്‍പ്പിക്കുകയും ചെയ്തു. പരിപാടികള്‍ക്ക് ഹെഡ്മാസ്റ്റര്‍ സി.ഗോപാലകൃഷ്ണന്‍,പിടിഎ പ്രസിഡണ്ട് ബികെ അബ്ബാസ്,എംപിടിഎ പ്രസിഡണ്ട് നിഷ, അധ്യാപകരായ മധുസൂദനന്‍,അബ്ദുറഫീക്ക്,അബ്ദുല്‍ ലത്തീഫ്,സിനി കെവി,മൂകാംബിക എന്നിവര്‍ നേതൃത്വം നല്‍കി, മറ്റു പിടിഎ,എംപിടിഎ അംഗങ്ങളും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ഥികളും പരിപാടിയില്‍ സജീവമായി പങ്കെടുത്തു. രാവിലെ 9.00 മണിക്ക് തുടങ്ങിയ പരിപാടി വൈകുന്നേരമാണ് അവസാനിച്ചത്.



കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യു

No comments:

Post a Comment